കൊച്ചി: (www.evisionnews.in) കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി. പിഎസ്‌സി ലിസ്റ്റില്‍ നിന്നും ഉടന്‍ നിയമനം നടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
2010 ഡിസംബര്‍ 31ന് 12,000 റിസര്‍വ് കണ്ടക്ടര്‍ ഒഴിവിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2013 മെയില്‍ റാങ്ക് ലിസ്‌ററ് പ്രസിദ്ധപ്പെടുത്തുകയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയയ്ക്കുകയും ചെയ്തിരുന്നെങ്കിലും നിയമനം നടന്നിരുന്നില്ല. ഇതിനിടെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ഉണ്ടായി. ഇതിനെതിരെ റാങ്ക്‌ലിസ്റ്റില്‍ ഇടം നേടിയ ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Keywords: KSRTC, temporary conductor, high court
Post a Comment
0 Comments