കാസര്‍കോട്: (www.evisionnews.in) സംസ്ഥാനത്ത് ഇന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് നഗരത്തില്‍ പൂര്‍ണ്ണം. കടകളും ഭാഗികമായും അടച്ചിരിക്കുകയാണ്. കെ.എസ്.ആര്.ടി.സി ബസ്സുകളടക്കം വാഹനങ്ങളൊന്നും ഓടുന്നില്ല. റെയില്‍വേ സ്റ്റേഷനുകളിലും മറ്റും ബാക്കിയാവുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഇതു വരെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബാര്‍ കോഴ കേസില്‍ കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിരിച്ച് വിട്ട് ഇടക്കാല തെരെഞ്ഞെടുപ്പ് വേണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു.
രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനുവരി 24ന് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Keywords: Kasaragod Town, BJP harthal, State, K.M Mani, Bar kozha
Post a Comment
0 Comments