ചുംബനസമരം കാണാന്‍ വരുന്നവരെയാണ് തല്ലിയോടിക്കേണ്ടതെന്ന് ചിലര്‍ പറയുന്നു. ചുംബനസമരക്കാരെത്തന്നെ ഓടിച്ചുവിടണമെന്ന് മറ്റുചിലരും. പക്ഷേ സത്യത്തില്‍ ചുംബനസമരമൊന്നും ഒരു സമരമേയല്ലെന്ന മട്ടിലാണ് ബ്രസീലില്‍ നിന്നുള്ള വാര്‍ത്ത. പാശ്ചാത്യരാജ്യങ്ങളില്‍ പൊതുസ്ഥലത്തെ ചുംബനം പണ്ടേ അനുവദനീയമാണല്ലോ. എന്നാല്‍ അത്രയും സ്വാതന്ത്ര്യം പോരത്രേ ബ്രസീലിലെ വനിതകള്‍ക്ക്. അവര്‍ക്ക് പൊതുസ്ഥലത്ത് ചുംബിച്ചാല്‍ മാത്രം പോരാ, സാധിക്കുമെങ്കില്‍ തുണിയില്ലാതെ നടക്കുകയും വേണം. ഇപ്പോള്‍ത്തന്നെ ബിക്കിനിക്കൂട്ടങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ബ്രസീലിയന്‍ ബീച്ചുകള്‍.
എന്നാല്‍പ്പിന്നെ അരയ്ക്കു മുകളില്‍ വസ്ത്രമില്ലാതെ നടന്നാല്‍ എന്താണു പ്രശ്‌നമെന്നാണ് ചില വനിതകള്‍ ചോദിക്കുന്നത്. ഈ ചോദ്യം ഇന്നോ ഇന്നലെയോ അല്ല 2013 ഡിസംബര്‍ മുതല്‍ അവര്‍ ചോദിച്ചു തുടങ്ങിയതാണ്. അന്ന് അന പൗള എന്ന ജേണലിസ്റ്റാണ് 'മേക്ക് ടോപ്‌ലസ് നോട്ട് വാര്‍ എന്ന ക്യാംപെയിനു തുടക്കമിട്ടത്. അതിന്റെ ഭാഗമായി അവര്‍ ടോപ്‌ലസായി ബ്രസീലിലെ ബീച്ചില്‍ 2013ല്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നിട്ടും കോടതി അനങ്ങിയില്ല.
ബ്രസീലില്‍ ആരെങ്കിലും അരയ്ക്കു മുകളില്‍ പരിപൂര്‍ണ നഗ്നയായി നടന്നാല്‍ മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ശിക്ഷ.
കോടതിയെ ശരിയാക്കിത്തരാമെന്ന മട്ടില്‍ ഇത്തവണ റിയോ ഡി ജനീറോയിലെ ഒരു ബീച്ചില്‍ ഏഴു സ്ത്രീകള്‍ ഒത്തുകൂടി. നേതാവ് അന പൗള തന്നെ. ഒപ്പം പ്രശസ്ത മോഡലായ നടാഷയും നര്‍ത്തകിയായ കാര്‍ലയുമെല്ലാമുണ്ടായിരുന്നു. എല്ലാവരും കൂടി നില്‍ക്കെ ഏഴുപേരും ചേര്‍ന്ന് ബീച്ചില്‍ അരയ്ക്കു മുകളില്‍ നഗ്നരായി നടന്നത് സകലമാന മാധ്യമങ്ങളും പകര്‍ത്തി. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലൂടെ ചിത്രങ്ങള്‍ ലോകം മുഴുവനും പരക്കുകയും ചെയ്തു. വേണമെങ്കില്‍ ബീച്ചു മുഴുവന്‍ ടോപ്‌ലസ് പ്രതിഷേധക്കാരെക്കൊണ്ടു തങ്ങള്‍ക്ക് നിറയ്ക്കാമായിരുന്നെന്ന് അന പറയുന്നു. പക്ഷേ തങ്ങളുടെ ലക്ഷ്യം ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതു മാത്രമായിരുന്നു. അത് സാധിക്കുകയും ചെയ്തു... അതോടെ സംഗതി എന്തായി? വിഷയം വീണ്ടും ബ്രസീലില്‍ ചൂടുപിടിച്ചിരിക്കുകയാണ്.
keywords : kiss-strike-brazil-beach-
Post a Comment
0 Comments