Type Here to Get Search Results !

Bottom Ad

അറിവിന്റെ പ്രദര്‍ശനാനുഭൂതിയില്‍ തന്‍ബീഹിന്റെ പ്ലാറ്റിനം ജൂബിലി

നായന്‍മാര്‍മൂല: (www.evisionnews.in)തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം വിവിധ പ്രദര്‍ശനങ്ങളുടെ അറിവുത്സവങ്ങളായിമാറി. പുസ്തക പ്രദര്‍ശനം ,കാര്‍ഷിക പ്രദര്‍ശനം ,ശാസ്ത്ര പ്രദര്‍ശനം,,സാമൂഹ്യ ശാസ്ത്ര പ്രദര്‍ശനം ,ഗണിത ശാസ്ത്ര പ്രദര്‍ശനം ,ഐ.ടി.പ്രദര്‍ശനം,പ്രവര്‍ത്തി പരിചയ പ്രദര്‍ശനം,ട്രാഫിക് പ്രദര്‍ശനം ,ഇന്നോവേഷന്‍ ,ഫ്‌ളവര്‍ ഷോ,മെഡിക്കല്‍ ,ദന്തല്‍,നേത്ര പരിശോധനാ ക്യാമ്പുകള്‍ആഘോഷങ്ങള്‍ക്ക് പകിട്ടേകുന്നു.

സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം സയ്യിദ് പാണക്കാട്ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പ്രാര്‍ത്ഥനാലയം,ജൂബിലി സ്‌കൂള്‍കെട്ടിടം എന്നിവയുടെ ശിലാ സ്ഥാപനവും ശിഹാബ് തങ്ങള്‍നിര്‍വഹിച്ചു.വിദ്യാഭ്യാസത്തിലൂടെ സംസ്‌കാരം വളര്‍ത്തണം,തീവ്ര വാദത്തിന്ഇസ്ലാമില്‍ സ്ഥാനമില്ല,അയല്‍ക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച്ഉണ്ണുന്നത് മുസ്ലിം സംസ്‌കാരമല്ല.ദൈവത്തിന്റെ കണ്ണില്‍ എല്ലാ മനുഷ്യരുംതുല്യരാണ് എന്ന ഖുര്‍ആന്‍ സന്ദേശം ജീവിതത്തില്‍ പാലിക്കണം എന്ന് അദ്ദേഹം.ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.എന്‍ .എ.നെല്ലിക്കുന്ന് എം.എല്‍.എ.അധ്യക്ഷതവഹിച്ചു.പി.ബി.അബ്ദുല്‍ റസ്സാഖ് എം.എല്‍.എ മുഖ്യ പ്രഭാഷണംനടത്തി.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.സോവനീര്‍ പ്രകാശനം നിര്‍വഹിച്ചു.സിഡ്‌കോ

ചെയര്‍മാന്‍ സി.ടി.അഹമ്മദലി കോപ്പി ഏറ്റുവാങ്ങി.!ഡോക്യുമെന്ററി പ്രകാശനംചെങ്കള പഞ്ചായത്ത് പ്രസി!!ഡന്റ് സി.ബി.അബ്ദുല്ല ഹാജി നിര്‍വഹിച്ചു.എം.സി.കമറുദ്ദീന്‍,കെ.പി.സതീഷ്ചന്ദ്രന്‍,ഡോ.എം.പി.ഷാഫി,ഡോ.മഹമൂദ്,പി.ടി.എ.പ്രസി!ഡന്റ്എന്‍.യു.അബ്ദുസ്സലാം,പ്രിന്‍സിപ്പാള്‍ ടി.പി.മുഹമ്മദലി ,പ്രധമാധ്യാപികലത.ജി.എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സംഘാടക സമിതി ചെയര്‍മാന്‍എന്‍.എ.അബൂബക്കര്‍ ഹാജി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം.അബ്ദുല്ല ഹാജിനന്ദിയും പറഞ്ഞു.

keywords : knowledge-show-thanbheelul-islam-platinum-jubilee

Post a Comment

0 Comments

Top Post Ad

Below Post Ad