Type Here to Get Search Results !

Bottom Ad

പ്രൗഢ ഗംഭീര സദസിനെ സാക്ഷിയാക്കി ചെര്‍ക്കളം അവാര്‍ഡ് ഏറ്റുവാങ്ങി


ദുബൈ (www.evisionnews.in); ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മികച്ച പൊതു പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ബനാത്ത് വാല ജനപ്രിയ അവാര്‍ഡ് ചെര്‍ക്കളം അബ്ദുല്ല സാഹിബ് ഏറ്റുവാങ്ങി. ദുബൈ പോലീസ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖാദേം സുറൂര്‍ അല്‍മസാം അവാര്‍ഡ് ചെര്‍ക്കളത്തിന് കൈമാറി.

കര്‍ണാടക ആരോഗ്യമന്ത്രി യുടി ഖാദര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ. പിഎ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ക്ക് കെഎംസിസിയുടെ പ്രത്യേക പുരസ്‌കാരവും വിതരണം ചെയ്തു. ജില്ലയിലെ മികച്ച ചന്ദ്രിക ഏജന്റുമാര്‍ക്കുള്ള മോട്ടോര്‍ സൈക്കിള്‍ തുക ഡോ. പിഎം ഇബ്രാഹിം ഹാജി ചെര്‍ക്കളം അബ്ദുള്ള സാഹിബിന് കൈമാറി.

ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. യഹ് യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, നിസാര്‍ തളങ്കര, അന്‍വര്‍ നഹ, ഇബ്രാഹിം മുറിചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം, റഹീസ് തലശ്ശേരി, മുഹമ്മദ് വെന്നിയൂര്‍, അബ്ദുല്ല ആറങ്ങാടി, ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, സാജിദ് അബൂബക്കര്‍, മുസ്ഥഫ തീരൂര്‍, ലത്തീഫ് ഉപ്പള, അപ്‌സര ഹനീഫ, മധൂര്‍ ഹംസ, അസ്ലം പടിഞ്ഞാര്‍, എ ഹമീദ് ഹാജി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എംഎ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കര്‍ള, മുനീര്‍ ചെര്‍ക്കള പ്രസംഗിച്ചു.


Keywords: Kasaragod-dubaikmcc-cherkalam-abdulla-award-distribution-ceremony 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad