Type Here to Get Search Results !

Bottom Ad

പ്രതിഷേധം ഭയന്ന് കെഎം മാണി കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി

www.evisionnews.in

തിരുവനന്തപുരം: (www.evisionnews.in)  ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം ഭയന്ന് ധനമന്ത്രി കെഎം മാണി കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്ര റദ്ദാക്കിയെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
കോട്ടയത്തെത്തുന്ന കെഎം മാണിയെ ബഹിഷ്‌കരിക്കുമെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കെഎം മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. നിലവിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യവും കോട്ടയം യാത്രയില്‍ നിന്ന് പിന്മാറാന്‍ മാണിയെ പ്രേരിപ്പിച്ചതായാണ് സൂചന. സെക്രട്ടറിയേറ്റിന് അകത്ത് കയറി മാണിക്കെതിരെ കരിങ്കൊടി കാണിക്കുന്ന സാഹചര്യം വരെയുണ്ടായി. സുരക്ഷാ പാളിച്ചയായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇതോടെ ആഭ്യന്തര വകുപ്പ് ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സാധാരണയായി ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാണി കോട്ടയത്തെത്താറാണ് പതിവ്. എന്നാല്‍ അപ്രധാന പരിപാടികളായതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഹര്‍ത്താലുകള്‍ നടന്നിരുന്നു.


Keywords: K.M Mani, Kottayam trip, LDF, thiruvananthapuram
Tags

Post a Comment

0 Comments

Top Post Ad

Below Post Ad