Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ ചുംബിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ (www.evisionnews.in): ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ ബലാല്‍ക്കാരമായി ചുംബിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് ചെങ്ങോട് കുപ്പലത്ത് വീട്ടില്‍ റഹ്മത്തുള്ള (35)യാണ് അറസ്റ്റിലായത്. 


evisionnews

തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ അടുത്തെത്തി ബലാല്‍ക്കാരമായി ചുംബിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Keywords: Kerala-train-kiss-arrest-man-women

Tags

Post a Comment

0 Comments

Top Post Ad

Below Post Ad