Type Here to Get Search Results !

Bottom Ad

അനുവാദമില്ലാതെ സൈക്കിള്‍ ഓടിച്ചതിന് പോലീസുകാരന്‍ 11 വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തി

ഇന്‍ഡോര്‍ (www.evisionnews.in): അനുവാദമില്ലാതെ സൈക്കിള്‍ എടുത്ത് ഓടിച്ചതിന് പതിനൊന്നുവയസുകാരിയെ അയല്‍വാസിയായ പോലീസുകാരന്‍ തീകൊളുത്തി കൊലപ്പെടുത്തി. യസ്മീന്‍ ഖാന്‍ എന്ന പതിനൊന്നുകാരിയാണ് കൊല്ലപ്പെട്ടത്. ഇന്‍ഡോറിലാണ് സംഭവം.

അനുവാദമില്ലാതെ തന്റെ സൈക്കിള്‍ ഓടിക്കുന്നതുകണ്ട പ്രകാശ് ജരോലിയ എന്ന കോണ്‍സ്‌ററബിള്‍ യസ്മീനെ വീടിനുള്ളില്‍ കൊണ്ടു പോയി തീ കൊളുത്തുകയായിരുന്നു. പിന്നീട് കാണുന്നത് ദേഹമാസകലം തീപിടിച്ച് കുട്ടി വീടിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് ഓടുന്നതാണെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

നൂറുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രകാശ് ആദ്യം കുട്ടിയെ മര്‍ദിക്കുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം പോലീസുകാരനെതിരെ കേസെടുക്കാന്‍ പോലീസ് തയാറായില്ല. 

Keywords: nationalnews-bicycle-dived-without-permission-police-officer-killed



Tags

Post a Comment

0 Comments

Top Post Ad

Below Post Ad