കാസര്‍കോട് (www.evisionnews.in): ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം കൂടിവരികയാണെും അതുവഴി രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്നും കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ പറഞ്ഞു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസം വര്‍ധിച്ചുവരുതായാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. കാസര്‍കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ വികസിത രാജ്യങ്ങളില്‍പോലും ഘട്ടം ഘട്ടമായിട്ടാണ് പരിപൂര്‍ണ പ്രായപൂര്‍ത്തി വോട്ടവകാശം എല്ലാവിഭാഗം ആളുകള്‍ക്കും ലഭ്യമാക്കിയതെങ്കില്‍, റിപബ്ലിക് ആയതോടു കൂടി ഇന്ത്യയില്‍ പരിപൂര്‍ണ്ണ പ്രായപൂര്‍ത്തി വോട്ടവകാശം സാധ്യമായി. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവാനുള്ള ആദ്യപടിയാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാകലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ ഡോ. ജി ഗോപകുമാര്‍ സദസ്യര്‍ക്ക് ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അദ്ദേഹം പുതിയ സമ്മതിദായകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കാമ്പസ് അബ്ബാസിഡര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍ നായര്‍, ജില്ലാ ലോ ഓഫീസര്‍ എം. സീതാരാമ, മഞ്ചേശ്വരം തഹസില്‍ദാര്‍ ശശിധര ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ ഉണ്ണികൃഷ്ണന്‍ നന്ദിയും ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷമി കാസര്‍കോട് നന്ദിയും പറഞ്ഞു.
Keywords: Kasaragod-news-gopakumar-election-citizen-republic day-democracy
Post a Comment
0 Comments