Type Here to Get Search Results !

Bottom Ad

കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന നിരീക്ഷിക്കാന്‍ ക്യാമറ സ്ഥാപിക്കും


കോഴിക്കോട്: (www.evisionnews.in)  കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന നിരീക്ഷിക്കാന്‍ രണ്ട് ക്യാമറകള്‍ ഒരാഴ്ചക്കുളളില്‍ സ്ഥാപിക്കുമെന്ന് വിമാനത്താവളം ഡയറക്ടര്‍. യാത്രക്കാരുടെ പണവും വിലപിടിപ്പുളള വസ്തുക്കളും നഷ്ടപ്പെടുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് വിമാനത്താവള അതോറിറ്റിയുടെ നടപടി. 
വിലപിടിപ്പുളള വാച്ചുകളും, ഫോണുകളും, സ്വര്‍ണാഭരണങ്ങളും, ബാഗുകളും കസ്റ്റംസ് പരിശോധനക്കിടെ നഷ്ടപ്പെടുന്നതായാണ് യാത്രക്കാരുടെ പരാതി. കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടാലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനോ കേസെടുക്കാനോ പൊലീസ് തയ്യാറാകില്ല. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് വിമാനത്താവള അതോറിറ്റി കസ്റ്റംസ് പരിശോധന ക്യാമറക്കണ്ണിലാക്കുന്നത്. 
സുരക്ഷാ പരിശോധനയ്ക്കായി 93 ക്യാമറകള്‍ വിമാനത്താവളത്തിലുണ്ടെങ്കിലും മോഷണശ്രമങ്ങള്‍ കണ്ടെത്താനായി ഇതാദ്യമായാണ് പ്രത്യേകം ക്യാമറകള്‍ സ്ഥാപിക്കുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുളളവ പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ സ്ഥാപിക്കുന്നതിനോട് എതിര്‍പ്പുളളതായാണ് സൂചന.


Keywords: Kozhikkod, Karipoor airport, two camera, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad