കാസര്‍കോട് :(www.evisionnews.in) കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകസെക്രട്ടറിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന കെ.കൃഷ്ണന്റെ സ്മരണാര്‍ത്ഥം ജില്ലയിലെ പത്രപ്രവര്‍ത്തര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് 'ചന്ദ്രിക' ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോയിലെ ലേഖകന്‍ എബി കുട്ടിയാനം അര്‍ഹനായി. 2014 ഫെബ്രുവരി 1നും 2015നും ജനുവരി 15നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്റ്റോറിയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിച്ച ''വിശ്വസിച്ചാലും ഇല്ലെങ്കിലും മൂന്നും
വീടാണ്'' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ റഹ്മാന്‍ തായലങ്ങാടി, വി.വി.പ്രഭാകരന്‍, എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ നാരായണന്‍ പേരിയ എന്നിവരാണ് ജൂറി അംഗങ്ങള്‍. 5001 രൂപയും ഫലകവുമാണ് അവാര്‍ഡ്.
കെ.കൃഷ്ണന്റെ 10-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 29ന് രാവിലെ 10.30ന് കാസര്‍കോട് പ്രസ്സ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും കണ്ണൂര്‍ സര്‍വ്വകലാസാല നീലേശ്വരം ക്യാമ്പസ് ഡയറക്ടറുമായ ഡോ. എ.എം.ശ്രീധരന്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. ജില്ലാ ആസൂത്രിത സമിതി അംഗം എ. അബ്ദുറഹ്മാന്‍, കെ.കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കൃഷ്ണന്റെ സ്മരണാര്‍ത്ഥമുള്ള രണ്ടാമത് അവാര്‍ഡാണ് ഇത്തവണത്തേത്. മുന്‍ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായത് 'മാതൃഭൂമി' ലേഖകന്‍ പി.പി.ലിബീഷ്‌കുമാറാണ്.
keywords : k-krishnan-memorial-award-ab-kuttiyanam
Post a Comment
0 Comments