മുള്ളേരിയ (www.evisionnews.in): സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള ഇടവേളയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ചു ഗുരുതരമായ പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന ഏഴാതരം വിദ്യാര്‍ത്ഥി ചികിത്സയ്ക്കായി കരുണയുള്ളവരുടെ കനിവ് കാക്കുകയാണ്. നാരമ്പാടി പുണ്ടൂരിലെ പിഎ അബൂബക്കറിന്റെയും മകനും ജമീലയുടെയും ബെള്ളൂര്‍ നാട്ടക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ കബീറാ (12)ണ് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ കഴിയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍ പരിസത്താണ് സംഭവം. ഉച്ചയുടെ ഇടവേളയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിതവേഗതയില്‍ വന്ന ജീപ്പ് കബിറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കബീറിനെ നാട്ടുകാര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപകടനില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കബീറിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ പോലും ശങ്കിച്ചുപോയിരുന്നു.
അപകടനില തരണംചെയതുവരുന്നുണ്ടെങ്കിലും കബീറിന്റെ ചികിത്സയ്ക്ക് ഭാരിച്ച ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ രണ്ടുലക്ഷത്തോളം ചെലവ് വന്നതായും ചിലയിടങ്ങിസുമനസുകളുടെ സഹായം വന്നിരുന്നുവെങ്കിലും ചികിത്സയ്ക്ക് പര്യപ്തമായതല്ല. ഒരാഴ്ചയോളം അനക്കമില്ലാതെ കിടക്കുകയായിരുന്ന കബീര്‍ സംസാരിച്ചു തുടങ്ങിയതായി പിതാവ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
കബീറിന്റെ അവസ്ഥ തീര്‍ത്തും നിര്‍ധനരായ അഞ്ചംഗകുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. തന്റെ പൊന്നോമനയെ പരിചരിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലായതിനാല്‍ മത്സ്യവില്‍പ്പന നടത്തി ജീവിതത്തിന്റെ രണ്ടറ്റംമുട്ടിക്കാന്‍ പാടുപെടുന്ന അബൂബക്കറിന് ജോലിക്ക് പോകാന്‍ പോലും കഴിയുന്നില്ല. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ നിത്യചെലവ് പോലും പ്രയാസത്തിലാണ്. ഇതിനെക്കാളുമൊക്കെയായി തങ്ങളുടെ പൊന്നോമനയെ തിരിച്ചുകിട്ടാനുള്ള അകമഴിഞ്ഞ പ്രാര്‍ത്ഥനയ്ക്കിടയിലും സുമനസുകളുടെ കനിവ് കാത്തിക്കുകയാണ് കബീറിന്റെ കുടുംബം.
സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9895819358, 9895210300 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, അബൂബക്കറിന്റെ പേരില്‍ മുള്ളേരിയയിലെ സിന്‍ഡിക്കറ്റ് ബാങ്കിലുള്ള 42142200171161 എന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ ചെയ്യുക. IFSC code: SYNB0004214.
Keywords: Kasaragod-kabeer-news-accident-parents-jeep-poorfamily-mulleriya-cudicate-evision
Post a Comment
0 Comments