ടോക്കിയോ: (www.evisionnews.in) സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജാപ്പനീസ് പൗരന്റെ തല അറുത്തു. ബന്ദിയാക്കപ്പെട്ട ജപ്പാന്‍ സ്വദേശിയെ തല അറുത്തു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ് അനുകൂല വെബ്‌സൈറ്റുകളിലൂടെയാണ് പുറത്തുവിട്ടത്.
മിലിട്ടറി കമ്പിനി ഓപ്പറേറ്റര്‍ യുകാവയാണ് കൊല്ലപ്പെട്ടത്. ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോ ഇപ്പോഴും ഭീകരരുടെ തടവിലാണ്. 20 കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊല്ലുമെന്ന് ഭീകരര്‍ നേരത്തെ ഭീക്ഷണി മുഴക്കിയിരുന്നു.
ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി ജപ്പാന്‍ രംഗത്തെത്തി. ഗോട്ടോയെ ഉടന്‍ മോചിപ്പിക്കണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഐഎസിന്റെ ക്രൂരതയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കടുത്ത നിഷ്ഠൂരതയാണെന്നും ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിദി സുഗ പറഞ്ഞു.
അതേസമയം, ദൃശ്യത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Japan, IS, Tokyo, Sirian Islamic state,
അതേസമയം, ദൃശ്യത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Japan, IS, Tokyo, Sirian Islamic state,
Post a Comment
0 Comments