ഇംഫാല്‍: (www.evisionnews.in) മണിപ്പൂര്‍ സമരനായിക ഇറോം ചാനു ശര്‍മിള വീണ്ടും അറസ്റ്റില്‍. കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍മോചിതയായി ഒരു ദിവസത്തിനുള്ളിലാണ് അറസ്റ്റ്. ആത്മഹത്യാശ്രമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇംഫാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് ഇറോം ശര്‍മിള ജയില്‍ മോചിതയായത്. ഇംഫാല്‍ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ വ്യാഴാഴ്ച തങ്ങിയ ശര്‍മിള നിരാഹാരസമരം തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ വൈകിട്ടോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. നേരത്തെ ആത്മഹത്യാ ശ്രമക്കുറ്റം ചുമത്തി ജയിലിലടച്ച ശര്‍മിളക്കെതിരായ കേസുകള്‍ നിലനില്‍ക്കില്ലെന്ന് കിഴക്കന്‍ ഇംഫാല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു.
സൈന്യത്തിന് പ്രത്യേകഅധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാരസമരം തുടരുകയാണ് 42കാരിയായ ഇറോം ശര്‍മിള. 2002 നവംബറില്‍ ഇംഫാല്‍ വിമാനത്താവളത്തിനു സമീപം നടന്ന വ്യാജഏറ്റുമുട്ടലില്‍ പത്ത് മണിപ്പൂരികളെ സൈന്യം വധിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. പല തവണ കുറ്റവിമുക്തയാക്കി മോചിപ്പിച്ചെങ്കിലും സമരം തുടരുന്നതിനാല്‍ ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന ശര്‍മിളക്ക് മൂക്കിലൂടെ ഘടിപ്പിച്ച ട്യൂബ് വഴിയാണ് ആഹാരം നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14നും കോടതി ഉത്തരവിനെ തുടര്‍ന്ന് ശര്‍മിള ജയില്‍ മോചിതയായിരുന്നു. എന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ വീണ്ടും അറസ്റ്റിലായി.
Keywords: Irom Sharmila, arrest, Imfal market complex
Post a Comment
0 Comments