കാസര്‍കോട്:(www.evisionnews.in) ഏക മകന്റെ അകാലമരണത്തോടെ ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയ യുവതിക്ക് ക്രിക്കറ്റ് താരങ്ങളുടെ കൈതാങ്ങ്. ഏകമകന്‍ മരിച്ചതോടെ അഗതിയായ ബോവിക്കാനം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആസിയയുടെ അരികിലേക്കാണ് സഹായ ഹസ്തവുമായി ഒരു കൂട്ടം ക്രിക്കറ്റ് കളിക്കാര്‍ എത്തിയത്.
കേരളത്തിലെ പ്രമുഖ കളിക്കാരുടെ വാട്‌സ് അപ്പ് കൂട്ടായ്മയായ കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് പ്ലെയേര്‍സാണ് അരലക്ഷം രൂപയുടെ സഹായവുമായി മുന്നോട്ടു വന്നത്.
ഒരു മാസം മുമ്പാണ് ആസിയയുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന മകന്‍ ഇസ്തു എന്ന പത്തൊമ്പതുകാരന്‍ പനി ബാധിച്ച് മരിച്ചത്. ബോവിക്കാനത്തെ അസൗകര്യങ്ങള്‍ നിറഞ്ഞ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ആസിയ മകന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ടു.
ആസിയയുടെ കദന കഥ അറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധിപേര്‍ സഹായ വാഗ്ദാനവുമായെത്തി. അതിനിടിയിലലേക്കാണ് ഏറ്റവും വലിയൊരു തുക സഹായവുമായി ക്രിക്കറ്റ് കളിക്കാരും കണ്ണിചേര്‍ന്നത്.
ആസിയയ്ക്ക് കൊച്ചുവീടു നിര്‍മ്മിച്ചു നല്‍കാനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ക്ക് കളിക്കാര്‍ നല്‍കിയ തുക വലിയ മുതല്‍കൂട്ടായി.
കളികളുടെ തിരക്കിനിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സ് സമര്‍പ്പിക്കുന്ന കളിക്കാരുടെ പ്രവര്‍ത്തനം മാതൃക പകരുന്നാതയി മാറി.
കളിക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍ ചെക്ക് കൈമാറി.
സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. നാച്ചു അധ്യക്ഷത വഹിച്ചു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര ,എബി കുട്ടിയാനം, വിജേഷ് കമ്പല്ലൂര്‍, അബ്ദുല്‍ കുദ്ദൂസ്, ലത്തീഫ് സനാബില്‍, ശിഹാബ് ചെര്‍ക്കള, കാസിം ചൂരി, സുബി കുട്ടന്‍, ജാവി ദേളി, ഫൈസല്‍ ചേരൂര്‍, മുബീന്‍ പരവനടുക്കം,ഗണേഷ് പൈക്ക, മന്‍സൂര്‍ ചൂരി, മുനീര്‍ ബന്തിയോട്, ഷെബീര്‍ നുള്ളിപ്പാടി, ഇഖ്ബാല്‍ പട്‌ള, ജയേഷ് ചെര്‍ക്കള, മോഹിത് മാണിമൂല സംബന്ധിച്ചു.
സോഷ്യല്‍ മീഡിയകള്‍ തമാശ വര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌സമയം കളയാനുള്ളതാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് വാട്‌സ്അപ്പിലെ കളിക്കാരുടെ ഗ്രൂപ്പ് കനിവുകൊണ്ട് പുതിയ മാതൃക പകര്‍ന്നത്.
keywords : kasargod-life-way-mother-alone-cricket-player-help
Post a Comment
0 Comments