Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി സര്‍ക്കാര്‍ വണ്ടി

www.evisionnews.in

കാസര്‍കോട്: (www.evisionnews.in)  ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നഗരഭാഗങ്ങളില്‍ പൂര്‍ണ്ണം. ബസ്സുകളുള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത് ജനജീവിതം ദുസ്സഹമാക്കി. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമാകാറുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളും സര്‍വ്വീസ് നടത്താത്തതോടെ റെയില്‍വേ സ്‌റ്റേഷനിലും മറ്റും എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. സര്‍ക്കാറിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലായിട്ട് പോലും സര്‍ക്കാര്‍ വണ്ടിയെ നിരത്തിലിറക്കാതെ ഡിപ്പോയില്‍ തളച്ചിട്ടത് പൊതുജനങ്ങള്‍ക്കിടയില്‍ ഏറെ ആക്ഷേപത്തിന് വഴിവെച്ചിട്ടുണ്ട്.
നഗരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയതൊഴിച്ചാല്‍ കടകമ്പോളങ്ങള്‍ വിജനമാണ്. ഹര്‍ത്താല്‍ വിദ്യാഭ്യാസ - സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ലെങ്കിലും സ്വകാര്യവാഹനങ്ങളെ തടഞ്ഞ പ്രകടനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തത് നേരിയ ഉന്തും തള്ളിനും കാരണമായി.



Keywords: Harthal, solidarity, KSRTC, BJP State level Harthal, 

Post a Comment

0 Comments

Top Post Ad

Below Post Ad