Type Here to Get Search Results !

Bottom Ad

ഹര്‍ത്താലില്‍ മാറ്റമില്ല; പിന്‍വലിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

കാസര്‍കോട് (www.evisionnews.in): കെ.എം.മാണിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ രാജിവെച്ച് ഇടക്കാല തിരഞ്ഞെടുപ്പിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചതായി വന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ബിജെപി വൃത്തങ്ങള്‍. ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഹര്‍ത്താല്‍ മാറ്റിവെച്ചതായി ഒരു വാര്‍ത്താചാനലിന്റെ ഇമേജ് ദുരുപയോഗം ചെയ്ത് ചിലര്‍ വ്യാജപ്രചാരണം നടത്തിയിരിന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി ആളുകളാണ് കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പത്ര ഓഫീസുകളിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്. 

evisionnews


Keywords: Kasaragod-harthal-kmmani-channal

Post a Comment

0 Comments

Top Post Ad

Below Post Ad