Type Here to Get Search Results !

Bottom Ad

ഹൈദറില്‍ അഭിനയിച്ച ഇമാമിനെ പള്ളിയില്‍ നിന്ന് പുറത്താക്കി


ശ്രീനഗര്‍: (www.evisionnews.in)  വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ഹൈദറില്‍ അഭിനയിച്ച ഇമാമിനെ പള്ളിയില്‍ നിന്നും പുറത്താക്കി. പള്ളി കമ്മിറ്റിയാണ് ചിത്രത്തില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഗുലാം ഹസ്സന്‍ ഷായെയാണ് പുറത്താക്കിയത്.
സിനിമയില്‍ ഒരു വിവാഹ രംഗത്തിലാണ് ഷാ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, തന്നെ കബളിപ്പിച്ചാണ് സിനിമയില്‍ അഭിനയിപ്പിച്ചതെന്ന് ഗുലാം ഹസ്സന്‍ ഷാ ആരോപിക്കുന്നു. സിനിമയുടെ സംവിധായകനെതിരെയും നിര്‍മാതാവിനെതിരേയും ഷാ നോട്ടീസ് അയച്ചു. തന്നെ കബളിപ്പിച്ചതിന് ക്ഷമാപണം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഷായുടെ ആവശ്യം.
ജമ്മു-കശ്മീരിലെ ഖാസിഗുണ്ട് ജില്ലയിലെ പള്ളിയില്‍ എട്ട് വര്‍ഷമായി ഇമാമായി പ്രവര്‍ത്തിക്കുകയാണ് ഷാ. പഠനാവശ്യങ്ങള്‍ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ ഉള്‍പ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സിനിമയിലേക്ക് ഈ രംഗങ്ങള്‍ ഉപയോഗിച്ചതിനെ കുറിച്ച് അറിയില്ലെന്നും ഷാ പറഞ്ഞു.
ഷാഹിദ് കപൂറിനേയും ശ്രദ്ധ കപൂറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് വിശാല്‍ ഭരദ്വാജ് ഹൈദര്‍ ഒരുക്കിയിരിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ ഹാംലറ്റിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ഹൈദര്‍.

evisionnews


Keywords: Haidar, Imam, Bharadvaj, Shree Nagar, Gulan Hassan Sha
Tags

Post a Comment

0 Comments

Top Post Ad

Below Post Ad