Type Here to Get Search Results !

Bottom Ad

ഗാന്ധി രക്തസാക്ഷിദിനത്തില്‍ ഡിവൈഎഫ്‌ഐ ജില്ലയില്‍ കൂട്ടരക്തദാനം നടത്തി

കാസറഗോഡ്:(www.evisonnews.in)ജനുവരി 30 ഗാന്ധി രക്തസാക്ഷിദിനത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്ത്വത്തില്‍ ജില്ലയില്‍ കൂട്ടരക്തദാനം നടത്തി. കാസറഗോഡ് ഗവ:ജനറല്‍ ആശുപത്രി ,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ബ്ലഡ്ബാങ്കുകളില്‍ നേരിട്ടെത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തം നല്‍കിയത്. 'ഗാന്ധിജി നമ്മുടെ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കി നമുക്ക് രാജ്യത്തിന്റെ മതേതരത്വത്തിനായി രക്തംനല്‍കാം' എന്ന സന്ദേശമുയര്‍ത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത് 



കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ രക്തം ദാനം ചെയ്ത് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ കാസറഗോഡ് ബ്ലോക്ക് സെക്രട്ടറി ടി നിഷാന്ത്, പ്രസിഡന്റ് പി ശിവപ്രസാദ് ,ഉദയകുമാര്‍, മുഹമ്മദ് കുഞ്ഞി, സുഭാഷ് പാടി എന്നിവര്‍ നേതൃത്ത്വം നല്‍കി 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശിവജി വെള്ളിക്കോത്ത് രക്തം ദാനം ചെയ്ത് ഉല്‍ഘാടനം ചെയ്തു, പ്രദീപ് മരക്കാപ്പ്, സന്തോഷ് പുതുക്കെ,വിജയ് ഞാണിക്കടവ്, വിപിന്‍ ബല്ലത്ത്,കെവി രതീഷ്, എന്നിവര്‍ നേതൃത്ത്വം നല്‍കി

keywords : kasargod-dyfi-blood-camp

Post a Comment

0 Comments

Top Post Ad

Below Post Ad