മഹാരാഷ്ട്ര:വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ (94)അന്തരിച്ചു. പൂണെയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വരകളിലുടെയും വാക്കുകളിലൂടെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വിഖ്യാത കാര്‍ട്ടൂണിസ്റ്റായിരുന്നു അന്തരിച്ച ആര്‍.കെ. ലക്ഷ്മണ്‍. 94 വയസായിരുന്ന അദ്ദേഹത്തെ മസ്തിഷ്കാഘാതത്തെത്തുടര്‍ന്നാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
രസിപുരം കൃഷ്ണസ്വാമി ലക്ഷ്മണന്‍ വരകളിലൂടെ ജന്മം നല്‍കിയ സാധാരണക്കാരന്‍ ഇതുവരെയും ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. പക്ഷേ, കാര്‍ട്ടൂണിന്‍റെ അടിക്കുറിപ്പുകള്‍ സാധാരണക്കാരന്‍റെ പ്രതികരണങ്ങളായിരുന്നു. ലക്ഷ്മണിന്‍റെ തൂലിക നിശ്ചലമായതോടെ നഷ്ടപ്പെട്ടത് സമൂഹമനസാക്ഷിയുടെ ഈ പൊതുസ്വരവും.
അര നൂറ്റാണ്ടായി ഇന്ത്യക്കാര്‍ക്കൊപ്പം ആര്‍.കെ.ലക്ഷ്മണും കോമണ്‍മാനുമുണ്ടായിരുന്നു. അവര്‍ക്കായി സത്യങ്ങള്‍ വിളിച്ചു പറഞ്ഞും, അധികാരികളെ അലോസരപ്പെടുത്തിയും.
1924ല്‍ മൈസൂരിലായിരുന്നു അസാധാരണവൈഭവത്തോടെ സാധാരണക്കാരന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ച ലക്ഷ്മണിന്‍റെ ജനനം. വര മെച്ചമില്ലെന്ന കാരണത്താല്‍ മുബൈ ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ലക്ഷ്മണ്‍ മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തു. പഠനകാലത്ത് സ്വരാജ്യ, ബ്ലിറ്റ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചാണ് തുടക്കം. പിന്നീട് ഫ്രീപ്രസ് ജേര്ണലില്‍ ചേര്‍ന്നു.ശിവസേന നേതാവ് ബാല്‍ താക്കറെ അന്ന് ഇവിടെ കാര്‍ട്ടൂണിസ്റ്റ്. കൂട്ടിന് എം. വി. കമ്മത്തിനെപ്പോലെയുള്ള പ്രഗല്‍ഭരും.അന്പത് വര്ഷത്തിലധികം ടൈംസ് ഓഫ് ഇന്ത്യയിലും സേവമനുഷ്ഠിച്ചു . സഹോദരന്‍ ആര്‍ .കെ.നാരായണ്‍ എഴുതിയ മാല്‍ഗുഡി ഡെയ്സ് എന്ന പുസ്തകത്തിലേതടക്കം ആര്‍.കെ.ലക്ഷ്മണ്‍ന്‍റെ വരകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാഗ്സസെ, പത്മ വിഭൂഷണ്‍,പത്മ ഭൂഷണ്‍ അടക്കം നിരവധി ബഹുമതികള്‍ നല്‍കി രാഷ്ട്രവും സമൂഹം അദ്ദേഹം ആദരിച്ചു. തത്വചിന്തകന്‍, ഏറെ സുഹൃത്തുക്കളില്ലാത്തവന്‍, ഇഷ്ടപ്പെട്ടവര്‍ക്ക് കാക്കയുടെ ചിത്രങ്ങള്‍ വരച്ചു നല്‍കി ബഹുമാനിക്കുന്നവന്‍, ഇടയ്ക്ക് കൊച്ചുകുട്ടികളെപ്പോലെ വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവന്‍. ഇതെല്ലാമായിരുന്നു ലക്ഷ്മണ്‍.
ഒരിക്കല്‍ ലക്ഷ്മണിനോട് ഒരു സുഹൃത്ത് ചോദിച്ചു: ഇത്രയധികം കാര്യങ്ങള്‍ അറിയാവുന്ന താങ്കള്‍ക്ക് മറ്റെന്തെങ്കിലും പണി നോക്കിക്കൂടായിരുന്നോ? ലക്ഷ്മണിന്‍റെ മറുപടി ഇതായിരുന്നു: എല്ലാവരും ശാസ്ത്രജ്ഞന്മാരും അഭിഭാഷകരും ഡോക്ടര്‍മാരുമൊക്കെയായാല്‍ മനുഷ്യനെ ചിരിപ്പിക്കുകയെന്ന ജോലി ആര് ഏറ്റെടുക്കും?
keywords : famous-cartoonist-r-k-lakshmanan-died-
Post a Comment
0 Comments