നീലേശ്വരം (www.evisionnews.in): മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വലിയ തോണിക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ച ചെറുതോണിക്കാരും പണിമുടക്ക് തുടങ്ങുന്നതോടെ തിക്കോടി മുതല്‍ നീലേശ്വരം വരെയുള്ള ഭാഗത്തെ മത്സ്യവിപണനം പൂര്‍ണമായും സ്തംഭിക്കും.
മീന്‍പിടിത്തക്കാര്‍ കടലില്‍പോകാതെ മീന്‍ചന്തകളിലെ പ്രവര്‍ത്തനം തടയും. പ്രശ്‌നത്തിന് പരിഹാരമുണ്ടാകുംവരെ സമരം തുടരും. വലിയ തോണിക്കാര്‍ ഫിഷറീസ് ഡി.ഡി. ഓഫീസിനുമുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ ചൊവ്വാഴ്ച മുതല്‍ ചെറുതോണിക്കാരും പങ്കെടുക്കും. തുറമുഖങ്ങളിലെ മീന്‍ചന്തകളുടെ പ്രവര്‍ത്തനം തടയുന്നത് മീന്‍ക്ഷാമത്തിനും വ്യാപാരികളുമായുള്ള സംഘര്‍ഷത്തിനുമിടയാക്കും.
മീന്‍കച്ചവടക്കാരുടെ താത്പര്യത്തില്‍ പുറംനാടുകളില്‍നിന്ന് വന്‍തോതില്‍ വള്ളങ്ങള്‍ കണ്ണൂര്‍, കാസര്‍കോട്, വടകര തീരത്തേക്ക് മീന്‍പിടിക്കാനെത്തുന്നത് പ്രാദേശികമായി മീന്‍ക്ഷാമവും തൊഴില്‍നഷ്ടവും സൃഷ്ടിക്കുന്നതായാരോപിച്ചാണ് സമരം. ഇങ്ങിനെയെത്തുന്ന വള്ളങ്ങളെ നിയന്ത്രിക്കണമെന്നും പ്രദേശത്തെ തോണിക്കാര്‍ക്ക് മീനിന് ന്യായവിലയും തൊഴിലും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് വലിയ തോണിക്കാര്‍ ഒരാഴ്ചയായി സമരം തുടരുന്നത്.
Keywords: Kasaragod-kannur-
Post a Comment
0 Comments