Type Here to Get Search Results !

Bottom Ad

തളങ്കരയില്‍ വീടിന് തീപിടിച്ചു; യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

www.evisionnews.in

തളങ്കര (www.evisionnews.in): തളങ്കരയില്‍ വീടിന് തീപിടിച്ചു. യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. തളങ്കര പതിക്കുന്നിന് സമീപം ദീനാര്‍ അപ്പാര്‍ട്ട്‌മെന്റിന് പിറക് വശത്തെ അഷ്‌റഫ് താമസിക്കുന്ന വീടിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടുത്തമുണ്ടായത്.

കാസര്‍കോട് മുന്‍ നഗരസഭ കൗണ്‍സിലര്‍ ജമീലയുടെ ഉടമസ്ഥതയിലുള്ള ഒടുമേഞ്ഞ വീട്ടില്‍ അഷ്‌റഫും കുടുംബവുമാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്. അഷ്‌റഫിന്റെ ഭാര്യയും കുഞ്ഞും കുളിമുറിയിലായിരുന്നു. വീടിന്റെ ഒരു ഭാഗത്ത് തീപിടരുന്നത് കണ്ട് കുട്ടിയെയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അിടസ്ഥാനത്തില്‍ കാസര്‍കോട്ട് നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വീട് ഏറെകുറെ കത്തി നശിച്ചിരുന്നു. വൈദ്യുതി സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അറിയുന്നത്.


Keywords: Kasaragod-thalgra-fire-at-home


Post a Comment

0 Comments

Top Post Ad

Below Post Ad