Type Here to Get Search Results !

Bottom Ad

വ്യാജസര്‍ട്ടിഫിക്കറ്റ്: ആവശ്യക്കാര്‍ക്കെത്തിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരില്‍ കൂടുതലും തെക്കന്‍ ജില്ലക്കാര്‍

കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നിര്‍മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്കെത്തിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരില്‍ കൂടുതലും തെക്കന്‍ ജില്ലക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം, തൃശൂര്‍ സ്വദേശികളടക്കമുള്ള അഞ്ചുപേരെ വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പോലീസിന് ഇക്കാര്യം ബോധ്യപ്പെട്ടത്. 

കഴിഞ്ഞമാസം 11നാണ് കേസിനാസ്പദമായ സംഭവം. വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. ബുക്ക്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ തയാറാക്കികൊടുക്കുന്ന കേന്ദ്രം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. തട്ടിപ്പ് കേന്ദ്രം റെയ്ഡ് ചെയ്ത പോലീസ് മുഖ്യപ്രതി കാഞ്ഞങ്ങാട് മുത്തപ്പനാര്‍ക്കാവിനടുത്ത പി. രമേശനെ പിടികൂടുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റിന്റെ വില എത്രയെന്ന് തീരുമാനിക്കുന്നതടക്കം ഇടനിലക്കാരാണെന്ന് വ്യക്തമായതായും അന്വേഷണസംഘത്തിന് വ്യക്തമായി. സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ച കൊറിയര്‍ തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും കൊറിയര്‍ സ്ഥാപനങ്ങളും രമേശന് പണമയച്ച തിരുവനന്തപുരത്തെ ഒന്നിലേറെ ബാങ്കുകളിലും പോലീസെത്തി തെളിവെടുത്തു.

ഈ തട്ടിപ്പുകേന്ദ്രത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന ചങ്ങലബന്ധമുള്ള വലിയ റാക്കറ്റുകളുണ്ടെന്ന് പോലീസന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വന്‍തോതില്‍ സംസ്ഥാനത്തിന് പുറത്തെത്തിയിട്ടുണ്ടെന്നും രമേശന്റെ തട്ടിപ്പ് കേന്ദ്രത്തില്‍നിന്ന് സര്‍വകലാശാലാ സര്‍ട്ടിഫിക്കറ്റുകളുടെ അത്രതന്നെ എസ്.എസ്.എല്‍.സി. ബുക്കും തയാറാക്കിക്കൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പേരുവിവരങ്ങളൊന്നും എഴുതാത്ത നിരവധി എസ്.എസ്.എല്‍.സി. ബുക്കുകള്‍ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. 

evisionnews


Keywords: Kasaragod-kanhangad-fake-passport-creation





Post a Comment

0 Comments

Top Post Ad

Below Post Ad