കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ ടി രമേശന്‍ മുഖ്യപ്രതിയായ വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ റിമാന്റില്‍ കഴിയുന്ന കൂട്ട് പ്രതികളായ തിരുവനന്തപുരം -തൃശൂര്‍ സ്വദേശികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
തിരുവനന്തപുരം ആര്യനാട് നല്ലളം ചിറയിലെ എ ഷാനവാസ് (45), തൃശൂര്‍ പുന്നയൂര്‍ കുളത്തെ പി ഷക്കീര്‍(36) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 27വരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇരുവരെയും കസ്റ്റഡിയില്‍ കിട്ടുന്നതിനായി ഹൊസ്ദുര്‍ഗ് സിഐ ടിപി സുമേഷ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതോടെ കേരളത്തിനകത്തും പുറത്തുമുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. പാസ്‌പോര്‍ട്ടുകളും വിവിധ സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും വ്യാജമായിനിര്‍മിച്ച കേസില്‍ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിലെ ടി രമേശന്‍, ഇടനിലക്കാരായ നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷനടുത്ത സിഎച്ച് നവാസ്, കാസര്‍കോട് നെക്രാജെ, നെല്ലിക്കട്ടയിലെ പിഎസ് സുബൈര്‍, പടന്നയിലെ ഷിഹാബുദ്ദീന്‍, തിരുവനന്തപുരം ആര്യനാട്ടെ ഷാനവാസ്, തൃശൂര്‍ പുന്നയൂര്‍ കുളത്തെ പി ഷക്കീര്‍ എന്നിവരാണ് ഇതിനകം അറസ്റ്റിലായത്.
രമേശന്റെ മുത്തപ്പനാര്‍ കാവിനടുത്ത ക്വാര്‍ട്ടേഴ്‌സില്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയ്ഡ് നടത്തിയാണ് അനധികൃത പാസ്‌പോര്‍ട്ടുകളും കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും സര്‍വ്വകലാശാലകളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളും സീലുകളും കമ്പ്യൂട്ടറുകളും പിടികൂടിയത്.
Keywords: Kasaragod-trivandram-police-custody-passport-fake-certificate
Post a Comment
0 Comments