Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് തറക്കല്ലിന് പ്രതിഷേധത്തിന്റെ റീത്ത് സമര്‍പ്പണം കാസര്‍കോട്ട്

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന റീത്ത് സമര്‍പ്പണം ഇന്ന്. ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ദുരിതബാധിതരായ കുഞ്ഞുങ്ങളും അമ്മമാരും കോളേജ് തറക്കല്ലിന് റീത്ത് വെച്ച് പ്രതിഷേധിക്കും.

2013 നവംബറിലാണ് മെഡിക്കല്‍ കോളേജിന് മുഖ്യമന്ത്രി ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ടത്. കഴിഞ്ഞ വര്‍ഷം തറക്കല്ലിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും വെയ്‌ല് കൊണ്ട് ദുരന്തബാധിതരെ മുഴുവന്‍ പല്ലിളക്കി പരിഹസിക്കുകയാണ്. അതേസമയം സര്‍ക്കാറിന്റെ ഈ നിലപാടിനെതിരെ സാമൂഹ്യ സംഘടനകളുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2015ന്റെ തുടക്കത്തില്‍ 300 കിടക്കകളുള്ള ആശുപത്രിയുടെ പണി ആരംഭിക്കുമെന്നും ആദ്യബാച്ച് ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അതും പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. സത്യത്തില്‍ അടുത്തകാലത്തൊന്നും ഈ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ പീഢിതരുമായി മുന്നണി പ്രക്ഷോഭത്തിനിറങ്ങുന്നത്.

evisionnews


Keywords: Kasaragod-endosulfan-college

Post a Comment

0 Comments

Top Post Ad

Below Post Ad