Type Here to Get Search Results !

Bottom Ad

ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ച സംഭവം: അസി. എന്‍ജിനീയറിന് തടവും പിഴയും


തൃക്കരിപ്പൂര്‍ (www.evisionnews.in): ലൈന്‍മാന്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ വൈദ്യുതിവകുപ്പ് അസി.എന്‍ജിനീയറെ മൂന്നുമാസത്തെ തടവിനും 5,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.ബാബുരാജിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്. തൃക്കരിപ്പൂര്‍ കൊേയാങ്കരയിലെ ടി.നാരായണന്‍ (36) ആണ് ഷോക്കേറ്റ് മരിച്ചത്. 

2008 ഏപ്രില്‍ 23ന് എടാട്ടുമ്മലില്‍ ആയിരുന്നു അപകടം. വൈദ്യുതബന്ധം വിച്ഛേദിച്ച് നാരായണന്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. പെട്ടെന്ന് വൈദ്യുതി പ്രവഹിക്കുകയും നാരായണന്‍ ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. വൈദ്യുതി പ്രവഹിക്കാതിരിക്കാനുള്ള ജാഗ്രത എന്‍ജിനീയര്‍ കാണിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.


Keywords: Kasaragod-trikkarippur-assist-engineer-electricity

Post a Comment

0 Comments

Top Post Ad

Below Post Ad