കാസറഗോഡ്:(www.evisionnews.in) വര്‍ഗീയതയ്‌ക്കെതിരെ മാനവജാഗ്രതാ മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ 12 ബ്ലോക്ക് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിക്കും.
ജനുവരി 26ന് നീലേശ്വരം ചോയ്യക്കോട് എഎന്‍ ഷംസീര്‍ ഗാന്ധി സ്മൃതി സംഗമം ഉത്ഘാടനം ചെയ്തു. ജനുവരി 29 ന് കൊയങ്കരയില്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കമ്മിറ്റിയുടെ ഗാന്ധിസ്മൃതി സംഗമം നടക്കും. ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ ഗാന്ധിസ്മൃതി സംഗമം ചെര്‍ക്കപ്പാറയില്‍ മുഹമ്മദ് പേരാബ്ര ഉത്ഘാടനം ചെയ്യും. ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് കാഞ്ഞങ്ങാട് മുറിയനാവിയില്‍ അഡ്വ:സൈനുദീന്‍ സംഗമം ഉത്ഘാടനം ചെയ്യും. പടന്നയില്‍ സാബു അബ്രഹാമും. കാസറഗോഡ് കെ മണികണ്ഠനും സംഗമം ഉത്ഘാടനം ചെയ്യും. പള്ളത്തിങ്കാല്‍, ചാമുണ്ഡിക്കുന്ന്. കുമ്പള എന്നീ ബ്ലോക്ക് കേന്ദ്രങ്ങളിലും അന്നേ ദിവസം ഗാന്ധിസ്മൃതി സംഗമം നടക്കും. ജനുവരി 31 ന് ബായാറിലും ഫെബ്രുവരി 1 ന് നര്‍ക്കിലക്കാടും ഗാന്ധിസ്മൃതി സംഗമം നടക്കും. വര്‍ഗീയ വിരുദ്ധ പ്രഭാക്ഷണങ്ങള്‍ കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും.
keywords : kasargod-dyfi-gandhi-memory
Post a Comment
0 Comments