ലോകനഗരങ്ങളില്‍ അഞ്ചാം സ്ഥാനത്ത്
ദുബായ്: (www.evisionnews.in) ആഗോളതലത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ദുബായ് മുന്‍പന്തിയില്‍. മെട്രോപൊളിറ്റന്‍ സാമ്പത്തിക ശക്തികളില്‍ അഞ്ചാം സ്ഥാനത്താണ് ദുബായ്. അമേരിക്ക കേന്ദ്രമായുള്ള ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിസ്റ്റണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
'ദ ബ്രൂക്കിംഗ്‌സ് ഗ്ലോബല്‍ മെട്രോമോണിറ്റര്‍' 300 വന്‍കിട നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്. നഗരങ്ങളുടെ സാമ്പത്തിക നേട്ടവും വളര്‍ച്ചയും ആധാരമാക്കിയുള്ളതാണ് പട്ടിക. 2014ല്‍ മൊത്ത ആളോഹരി വരുമാനത്തില്‍ 4.5 ശതമാനം വളര്‍ച്ച നേടാനായതും തൊഴില്‍ ലഭ്യത 6.5 ശതമാനം വര്‍ദ്ധിപ്പിക്കാനുമായതാണ് ദുബായിക്ക് നേട്ടമായത്. വ്യാപാരവും വിനോദ സഞ്ചാര രംഗത്തെ വളര്‍ച്ചയും എമിറേറ്റിന്റെ കുതിപ്പിന് ആക്കംകൂട്ടി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ദുബായ് അതിശയകരമായ നേട്ടമാണ് കൈവരിച്ചതെന്നും മുന്‍കാലങ്ങളിലെ സര്‍വ്വേകളുമായി താരതമ്യം ചെയ്തുകൊണ്ട് ദ ബ്രൂക്കിംഗ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2012ല്‍ 167-ാം സ്ഥാനത്തും 2010ല്‍ ഏറ്റവും പിറകില്‍ നിന്ന് മൂന്നാം സ്ഥാനത്തും ആയിരുന്ന നഗരം മുന്‍നിരക്കാര്‍ക്കൊപ്പം ഇടംപിടിച്ചത് അത്യപൂര്‍വ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ചൈനയുടെ പരിധിയിലുള്ള മകാവു നഗരമാണ് ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തുര്‍ക്കിയിലെ നഗരങ്ങളായ ഇസ്മീര്‍, ഇസ്താംബൂള്‍, ബാഴ്‌സ എന്നിവയാണ് ദുബായിക്ക് തൊട്ടുമുമ്പിലായി സ്ഥാനംപിടിച്ച മറ്റു നഗരങ്ങള്‍.
അബുദാബി സാമ്പത്തിക മുന്നേറ്റത്തില്‍ പിറകിലായെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 2012-ല്‍ 110-ാം സ്ഥാനം ലഭിച്ചിരുന്ന അബുദാബിക്ക് ഏറ്റവും പുതിയ പട്ടികയില്‍ 137-ാം സ്ഥാനമാണുള്ളത്. 2010ലെ റിപ്പോര്‍ട്ടില്‍ എമിറേറ്റിന് 43-ാം ്സ്ഥാനമുണ്ടായിരുന്നു. 2013-2014 സാമ്പത്തികവര്‍ഷത്തില്‍ മൊത്ത ആളോഹരി വരുമാനം 0.3 ശതമാനത്തില്‍ ഒതുങ്ങിയതാണ് ഈ പിന്നാക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Post a Comment
0 Comments