കാസര്‍കോട് (www.evisionnews.in): ചാരായത്തിന്റെയും പാന്‍പരാഗ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടേയും റെയ്ഡ് ശക്തമായി തുടരാന്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ജനകീയ സമിതിയോഗം തീരുമാനിച്ചു.
കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പിപി ശ്യാമളാദേവി സംസാരിച്ചു. സ്‌കൂള്‍ പരിസരങ്ങളില്‍ പാന്‍പരാഗ് ഉള്‍പ്പെടെയുള്ള ലഹരിഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കര്‍ശനമായി തടയും. സ്‌കൂള്‍ അധികൃതരുടെയും പോലീസിന്റേയും നേതൃത്വത്തില്‍ പരിശോധിച്ച് നടപടിയെടുക്കും. ഓട്ടോകളിലും ചില ബസ്സുകളിലും വിദേശമദ്യം കടത്തികൊണ്ടുപോകുന്നതായും പരാതിയുണ്ടായി. ഇതിനെതിരെ നടപടിയെടുക്കും.
ഒരുമാസത്തിനകം ജില്ലയില്‍ ഇത്തരത്തില്‍ 373 റെയ്ഡുകള്‍ നടന്നതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. 213 വിദേശമദ്യവും 2240 ലിറ്റര്‍ വാഷും 3.5കിലോ കഞ്ചാവും പിടിച്ചെടുത്തു. നാലുവാഹനവും പിടികൂടി. 51 പേരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ജനകീയ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കിയതായും എക്‌സൈസ് അധിതര്‍ അറിയിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി വി സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍, സമിതി അംഗങ്ങളായ പി ജി ദേവ്, എസ് കുമാര്‍, എ ചന്ദ്രശേഖരന്‍, എം എച്ച് ജനാര്‍ദ്ദന, ഗിരീഷ്‌കൃഷ്ണ, എക്‌സൈസ് -പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Keywords: kasaragod-raid-drugs-excirsise
Post a Comment
0 Comments