പടന്ന: (www.evisionnews.in) സ്കൂള്ബസ്സില്നിന്ന് ഇറങ്ങി യൂണിഫോം പോലും മാറാതെ അഫ്രീദ് ഉമ്മയോടൊപ്പം കാറില്‍ പോയത് മരണത്തിലേക്ക്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പെരിയ നവോദയ നഗറില്‍ നടന്ന കാറപകടത്തില്‍ മരിച്ച അഫ്രീദ് സ്കൂള്‍വിട്ട് വീട്ടില്‍പ്പോലും കയറാതെ യൂനിഫോമിലാണ് ഉമ്മയോടൊപ്പം യാത്ര പോയത്.
പരിക്കേറ്റ സാബിറയും അഫ്രാസും മംഗലാപുരത്ത് ആസ്പത്രിയിലാണ്. സാബിറയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടായ ദുരന്തത്തില്‍ തന്റെ പൊന്നോമന പിടഞ്ഞു മരിച്ചപ്പോള്‍ ഈ രംഗത്തിന്റെ സാക്ഷിയായ ഉമ്മ ബോധം കെട്ട് വീഴുകയായിരുന്നു. തൃക്കരിപ്പൂര്‍ ആയിറ്റി പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ് അഫ്രീദ്.
പടന്ന ഹൈസ്കൂള്‍ റോഡില്‍ പാണ്ട്യാല വീട്ടില്‍ താമസിക്കുന്ന തെക്കെക്കാട് സ്വദേശി ഗള്‍ഫില്‍ ജോലി ചെയ്യുന്ന എം.അയൂബാണ് അഫ്രീദിന്റെ പിതാവ്. അപകടവിവരമറിഞ്ഞ് അയൂബ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തേ വിദേശത്തായിരുന്നു സാബിറയും മക്കളും. ശനിയാഴ്ച ഉച്ചയോടെ സ്കൂളില്‍നിന്ന് കളിചിരിയോടെ ഇറങ്ങിയ അഫ്രീദും കൂട്ടുകാരും തിങ്കളാഴ്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാണാമെന്ന് പറഞ്ഞാണ് ബസ്സില്‍നിന്ന് ഇറങ്ങിയത്.
Keywords: Uniform, Afreed, mother, peace school, M.Ayyoob
Post a Comment
0 Comments