സമരത്തെ കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തിലേക്ക്. പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തിലും പ്രതിഷേധിച്ചാണ് സമരം. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
പ്രിന്‍സിപ്പല്‍മാരുടെ കമ്മറ്റിയും ഡിഎംഇയും തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10 തസ്തികകള്‍ അധികമാണ്. ഇതനുസരിച്ചാണ് 33 ഡോക്ടര്‍മാരെ തസ്തികയടക്കം സ്ഥലംമാറ്റിയതെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രിയും ആദ്യഘട്ട സമരം രോഗികളെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാറും അറിയിച്ചു.
Keywords: Kerala-news-doctor-non-corperation-medialcollege
Post a Comment
0 Comments