Type Here to Get Search Results !

Bottom Ad

സല്ലാപത്തിന് വിരാമം; ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു

കൊച്ചി : (www.evisionnews.in)  ചലച്ചിത്ര താരങ്ങളായ ദിലീപിന്റേയും മഞ്ജു വാരിയരുടെയും വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു. മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിടുന്നതില്‍ വിരോധമില്ലെന്ന് മഞ്ജു കോടതിയെ അറിയിച്ചു. മകളെ എപ്പോള്‍ വേണമെങ്കിലും വന്നു കാണുന്നതില്‍ നിന്ന് മഞ്ജുവിനെ തടയില്ലെന്ന് ദിലീപും വ്യക്തമാക്കി. 
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമിലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. 
കഴിഞ്ഞ ജൂലൈ 24 നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. അന്നുതന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നു. കൗണ്‍സിലിങിന് ആറുമാസത്തിനുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നാണ് നിയമം.

evisionnews


Keywords: Sallapam, Dileep, Manju warrior, Eranakulam familiy court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad