Type Here to Get Search Results !

Bottom Ad

വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

ബേക്കല്‍ (www.evisionnews.in): വിഷം അകത്ത് കടന്ന് അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ മോഹനനന്റെ ഭാര്യയും മലപ്പുറം സ്വദേശിനിയുമായ ശ്യാമ (40) ആണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.

കീഴൂര്‍ കടപ്പുറത്തെ ക്വാട്ടേഴ്‌സില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്ന ശ്യാമ 17നാണ് ക്വാട്ടേഴ്‌സിനകത്ത് വിഷം കഴിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ശ്യാമ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.

ശ്യാമ ആദ്യ ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. പിന്നീട് മോഹനന്‍ വിവാഹം കഴിക്കുകയായിരുന്നു.

evisionnews


Keywords: Kasaragod-bekal-poison-died-hospital

Post a Comment

0 Comments

Top Post Ad

Below Post Ad