Type Here to Get Search Results !

Bottom Ad

ധോണിയ്ക്ക് ആശയ ദാരിദ്ര്യമെന്ന് സുനില്‍ ഗവാസ്‌ക്കര്‍



പെര്‍ത്ത്: (www.evisionnews.in)  ഇംഗ്ലണ്ടിനെതിരെ തോറ്റ് ത്രിരാഷ്ട്ര കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയ്ക്ക് പങ്കെന്ന് സുനില്‍ ഗവാസ്‌ക്കര്‍. വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിലുടനീളം ക്യാപ്റ്റന്‍ ധോണിയ്ക്ക് ആശയദാരിദ്ര്യം അനുഭവപ്പെട്ടിരുന്നതായി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു. മത്സരത്തില്‍ മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യ ത്രിരാഷ്ട്ര കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.
മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത സ്റ്റ്യുവര്‍ട്ട് ബിന്നിയ്ക്ക്(8 ഓവറില്‍ 3/33) മുഴുവന്‍ ഓവറുകളും എറിയാന്‍ അവസരം നല്‍കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുനില്‍ ഗവാസ്‌ക്കര്‍ ധോണിയ്‌ക്കെതിരെ പ്രതികരിച്ചത്. മത്സരത്തിലുടനീളം ധോണിയ്ക്ക് ആശയ ദാരിദ്ര്യമനുഭവപ്പെട്ടതായി തോന്നുന്നു. അദ്ദേഹം പറഞ്ഞു.
എന്നാല്‍ ടീം ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ വിമര്‍ശനമുന്നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരമായാണ് കഴിഞ്ഞ ടൂര്‍ണമെന്റിനെ താന്‍ കാണുന്നതെന്ന് സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യ തിരിച്ചുവരുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.


Keywords: www.evisionnews.in Dhoni, world cup, england, Sunil Gavaskar, Stuart Binny
Tags

Post a Comment

0 Comments

Top Post Ad

Below Post Ad