ന്യൂഡല്‍ഹി: (www.evisionnews.in) ഡല്‍ഹിയിലെ ബിജെപി-അകാലി സ്ഥാനാര്‍ത്ഥി മഞ്ജീന്ദര്‍ ശിര്‍സയുടെ ആസ്തി നൂറ് കോടിയാണ്. നൂറ് കോടിയെന്നാല്‍ എത്രയെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമറിയാത്ത ഒരു സ്ഥാനാര്‍ത്ഥി കൂടി ഇത്തവണ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ട്. കുഷ്മ ദേവി.
ആര്‍കെ പുരം മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് 37കാരിയായ കുഷ്മ ദേവി. ടോര്‍ച്ചാണ് ചിഹ്നം. നാല് വീടുകളില്‍ വീട്ടുജോലിക്കാരിയാണിവര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിച്ചത് കടം വാങ്ങിയ പണം ഉപയോഗിച്ചാണ്.
തലസ്ഥാനത്തെ നാനാക്പുരയിലെ ശ്രീറാം ചേരിപ്രദേശത്തെ ശോചനീയാവസ്ഥ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കുഷ്മ ദേവി പറഞ്ഞു. ശുദ്ധജലം പോലും അത്യാഡംബരമാണ് ഇവിടെ. ജലവിതരണത്തിനായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളുമുണ്ട്. എന്നാല്‍ ഒന്നിനും കണക്ഷന്‍ നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ പോലും തങ്ങളുടെ പ്രദേശത്ത് വികസനമെത്തിക്കാന്‍ എന്തെങ്കിലും ചെയ്തു എന്ന ആശ്വാസമുണ്ടാകുമെന്ന് കുഷ്മ പറഞ്ഞു.
കുഷ്മയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയെ സഹായിക്കുമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ചേരി പ്രദേശത്തെ വോട്ടു ബാങ്കില്‍ ലക്ഷ്യം വെച്ചുള്ള പ്രമുഖപാര്‍ട്ടികളുടെ പ്രചരണമാണ് ഇതെന്ന് കുഷ്മ പ്രതികരിക്കുന്നു.
Keywords: New delhi, BJP, Akali candidate, independant candidate
Post a Comment
0 Comments