കാസര്‍കോട്: (www.evisionnews.in)രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനമായ ജനുവരി 30 ന് ഡി സി സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 11 ബ്ലോക്ക് കേന്ദ്രങ്ങളില്‍ മതേതരത്വം സംരക്ഷിക്കാന്‍ മാനവ സംഗമം എന്ന മുദ്രാവാക്യമുയര്‍ത്തി ജനകീയ സംഗമം സംഘടിപ്പിക്കും. അന്ന് ജില്ലാ കേന്ദ്രമായ കാസര്‍കോട് ഡി സി സി ഓഫീസ് പരിസരത്ത് ഒരുക്കുന്ന ജനകീയ സംഗമത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. മഹാത്മാഗാന്ധിക്ക് വെടിയേറ്റ 5.12 ന് അദ്ദേഹം മതേതര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രക്തസാക്ഷിത്വ ദിനാചരണ ചടങ്ങുകളില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ വിവിധയിടങ്ങളില്‍ പങ്കെടുക്കും. രാവിലെ എല്ലാ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും ഗാന്ധിജിയുടെ ജീവിത കാലഘട്ടങ്ങളെ അഭ്രപാളികളിലേക്ക് പകര്‍ത്തിയ വിസ്മയകരമായ ചിത്രങ്ങളുടെ പ്രദര്‍ശനവും ഡി സി സി ഓഫീസ് പരിസരത്ത് നടക്കും.
രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി സി സി നിര്‍വ്വാഹക സമിതി യോഗം അന്തിമ രൂപം നല്‍കി. ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്റെ അധ്യക്ഷതയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 4 ന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു.
keywords : dcc-meet-kaithapram-guest
Post a Comment
0 Comments