Type Here to Get Search Results !

Bottom Ad

പകല്‍കൊള്ള: അക്രമി സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍

മംഗലാപുരം (www.evisionnews.in): പട്ടാപ്പകല്‍ യുവാക്കളെ ആക്രമിച്ച് കൊള്ളനടത്തിയ സംഘത്തിലെ രണ്ടുപേര്‍ മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ബന്ദര്‍ അന്‍സാരി റോഡ് സ്വദേശിയായ മുഹമ്മദ് ജുനൈദ് (22), അസറിയ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന മുഹമ്മദ് റാഫിക് (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 25നാണ് മംഗലാപുരം കുനിയില്‍ കോംപ്ലക്‌സില്‍ സുഹൃത്ത് രാജേഷിനെ കാണാനെത്തിയ ഫിറോസ് അഹമ്മദിനെ അഞ്ചംഗസംഘം ആക്രമിച്ചത്. കൈയിലുള്ള പണവും എ.ടി.എം. കാര്‍ഡും ചെക്കുമെല്ലാം തട്ടിയെടുത്ത അവര്‍ അതുപയോഗിച്ച് 1,01,000 രൂപയും ഫിറോസ് ഒപ്പിട്ടിരുന്ന ചെക്ക് സമര്‍പ്പിച്ച് 75,000 രൂപയും പിന്‍വലിച്ചതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അന്വേഷണ സംഘത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വാലന്റൈന്‍ ഡിസൂസ രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവശേഷിച്ച പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

evisionnews


Keywords: manglore- ivestigation-looping-theft-man-custody

Post a Comment

0 Comments

Top Post Ad

Below Post Ad