Type Here to Get Search Results !

Bottom Ad

ശുംഭന്‍ പരാമര്‍ശം: ജയരാജന്‍ കുറ്റക്കാരന്‍

ന്യൂഡല്‍ഹി (www.evisionnews.in): പൊതുനിരത്തുകളില്‍ വഴിതടയുന്ന യോഗവും പ്രകടനവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജഡ്ജിയെ അപകീര്‍ത്തിക്കുംവിധം നടത്തിയ വിവാദപരാമര്‍ശത്തില്‍ സി.പി.ഐ.എം നേതാവ് എം.വി ജയരാജന് നാലാഴ്ച തടവ്. സുപ്രിം കോടതിയാണ് ശുംഭന്‍ പരാമര്‍ശത്തില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 


ആറു മാസം തടവു ശിക്ഷ വിധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരാമര്‍ശം തെറ്റാണെന്നും ശിക്ഷആറു മാസത്തെ തടവു ശിക്ഷ നാലാഴ്ചയായി കുറക്കുകയായിരുന്നു. അരുതാത്ത പരാമര്‍ശമാണ് ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതിക്കെതിരായ തന്റെ പരാമര്‍ശം പിന്‍വലിക്കാനോ ക്ഷമാപണം നടത്താനോ ജയരാജന്‍ തയ്യാറായില്ലെന്നും ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന തരത്തിലുള്ളതാണ് ജയരാജന്റെ പ്രവൃത്തിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

അതെ സമയം വിധിയെയാണ് മറിച്ച് ജഡ്ജിമാരെയല്ല വിമര്‍ശിച്ചതെന്ന് ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതിയെ കുറിച്ച് നല്ലത് പറഞ്ഞതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പ്രശ്‌നം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 2011 നവംബറിലായിരുന്നു ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ആറ് മാസത്തെ തടവും 2,000 രൂപ പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. പാതയോരത്തെ പാതുയാഗങ്ങള്‍ നിരോധിച്ച ജഡ്ജിയെയാണ് 2010 ജൂണ്‍ 26ന് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ജയരാജന്‍ ശുംഭന്‍ എന്നു വിളിച്ചത്.

evisionnews


Keywords: national-newdelhi-court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad