Type Here to Get Search Results !

Bottom Ad

കൂള്‍ബാര്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ ചിത്രം രഹസ്യകാമറയിലെന്ന് സൂചന

കാസര്‍കോട് (www.evisionnews.in): കണ്ണില്‍ മുളക്‌പൊടി വിതറി കാസര്‍കോട് പഴയബസ്റ്റാന്റിലെ കൂള്‍ബാര്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. നഗരത്തിലെ രഹസ്യകാമറയില്‍ പതിഞ്ഞിട്ടുള്ള പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് തിരയുന്നതായും അറിയുന്നു. 

ബുധനാഴ്ച രാത്രി ഏഴരമണിയോടെയാണ് പഴയബസ്റ്റാന്റിലെ കടയില്‍ കയറി രമേഷ് മല്യ(64)യെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ക്യാഷ് കൗണ്ടറിലിരുന്നു സോഡാ കുടിക്കുന്നതിനിടെ കടയിലേക്ക് കയറി വന്ന യുവാവ് മുഖത്തേക്ക് മുളക് പൊടി വിതറുകയും സോഡാകുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കൈക്ക് പരിക്കേറ്റ രമേഷ് മല്യ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. 

evisionnews


Keywords;Kasaragod-coolbar-chilly-powder-

Post a Comment

0 Comments

Top Post Ad

Below Post Ad