ദുബൈ (www.evisionnews.in): ദുബൈ കെഎംസിസി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ പ്രഥമ ബനാത്ത് വാലാ ജനപ്രിയ പുരസ്‌ക്കാരം 29ന് ദേര ലാന്റ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ 'സ്‌നേഹാദരവോടെ ചെര്‍ക്കളത്തിന്'പരിപാടിയില്‍ ചെര്‍ക്കളം അബ്ദുള്ള സാഹിബിന് സമര്‍പ്പിക്കും. കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ തുടങ്ങി രാഷട്രീയ സാംസ്‌കാരിക അറബ് പ്രമുഖരടക്കം പങ്കെടുക്കുന്ന പുരസ്‌ക്കാര ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പരിപാടിയുടെ വിജയത്തിനായി 28നു ബുധനാഴ്ച വാട്‌സ് ആപ്പ് സന്ദേശ ദിനം ആചരിക്കും. അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ചരിത്ര സംഭവമാക്കുവാന്‍ ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചെമ്മനാട്, ഉദുമ, പള്ളിക്കര, ദേലംപാടി, മൂളിയാര്‍, പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളും സജീവമായിത്തന്നെ രംഗത്തുണ്ട്. അഞ്ചു പതിറ്റാണ്ട് കാലങ്ങളായി കാസര്‍കോടിന്റെ സമഗ്ര മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന ജില്ലയില്‍ മുസ്ലിംലീഗിനെ നിര്‍ണായക ശക്തിയാക്കുന്നതില്‍ നേതൃത്വം വഹിക്കുന്ന ചെര്‍ക്കളം.
അഭിവക്ത കണ്ണൂര്‍ ജില്ലയില്‍ യൂത്ത് ലീഗിന്റെ സാരഥ്യമേറ്റെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു, കാസര്‍കോട് ജില്ലയുടെ പിറവിയിലും ജില്ലയുടെ വികസനത്തിലും ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ തദ്ദേശ സ്വയം ഭരണ ചുമതലയുള്ള മന്ത്രിയായി കുടുംബശ്രി അടക്കമുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കി. ചെര്‍ക്കളം അബ്ദുള്ള സാഹിബിലൂടെയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാസര്‍കോടിന്റെ രാഷട്രീയ സാമൂഹിക സാസ്‌കാരിക രംഗം ചലിച്ച് കൊണ്ടിരിക്കുന്നത്.
യോഗത്തില്‍ പ്രസിഡന്റ് ടി.കെ മുനീര്‍ ബന്താദ് അധ്യക്ഷത വഹിച്ചു. റഷീദ് ഹാജി കല്ലിങ്ങാല്‍, മുഹമ്മദ് മങ്ങാട്, റാഫി പള്ളിപ്പുറം, ഇല്യാസ് കട്ടക്കാല്‍, ഷബീര്‍ കിഴൂര്‍, റഫീഖ് മാങ്ങാട്, ഷംസീര്‍ അടൂര്‍, റിയാസ് നാലാം വാതുക്കല്‍ ഫൈസല്‍ പൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Gulf-news-cherkalam-publicity-committy-snehadarangalod
Post a Comment
0 Comments