ലിസ്ബന്‍: (www.evisionnews.in) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ കാമുകി. മുന്‍ കാമുകി ഐറിന ഷെയ്ക്കുമായി പിരിഞ്ഞ റൊണാള്‍ഡോ സ്പാനിഷ് പത്രപ്രവര്‍ത്തകയായ ലൂസിയ വില്ലലോനുമായി ഡേറ്റിംഗ് തുടങ്ങി എന്നാണ് വാര്‍ത്തകള്‍. പ്രശസ്ത റഷ്യന്‍ മോഡല്‍ ഐറിന ഷെയ്കുമായി അഞ്ചുവര്‍ഷം നീണ്ട ബന്ധം അവസാനിച്ചെന്ന് പത്രങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലൂടെ റൊണാള്‍ഡോ അറിയിക്കുകയായിരുന്നു.
സൂറിച്ചില്‍ നടന്ന ലോക ഫുട്‌ബോളര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഐറിന ഷെയ്ക്ക് പങ്കെടുത്തിരുന്നില്ല. ഇതോടെ ഇരുവരും പിരിഞ്ഞതായി വാര്‍ത്തകള്‍ക്ക് ഏകദേശ സ്ഥിരീകരണമായിരുന്നു. റൊണാള്‍ഡോ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയെങ്കിലും തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഐറിന ഷെയ്ക്കിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. റൊണാള്‍ഡോയുടെ കുടുംബവുമായി ഷെയ്ക്ക് അത്ര രസത്തിലായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. റോണോയുടെ അമ്മയുടെ പിറന്നാളാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷെയ്ക്ക് വിസമ്മതിക്കുകയും ചെയ്തു. ഇതാണ് ഇരുവരും വേര്‍പിരിയാന്‍ ഇടയാക്കിയതെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ 17 ഗോളുകള്‍ നേടി റൊണാള്‍ഡോ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. റൊണാള്‍ഡോയ്ക്ക് ക്രിസ്റ്റിയാനോ ജൂനിയര്‍ എന്ന നാലുവയസുകാരനായ മകനുണ്ട്. മകന്റെ അമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ക്രിസ്റ്റ്യാനോ പുറത്തുവിട്ടിട്ടില്ല.
Keywords: Christiano ronaldo, new lover,
Post a Comment
0 Comments