Type Here to Get Search Results !

Bottom Ad

ച്യൂയിംഗം ഉപയോഗിച്ചാല്‍ വായയിലെ 100 മില്ല്യണ്‍ ബാക്ടീരിയെ നശിപ്പിക്കാം

www.evisionnews.in

ആംസ്റ്റര്‍ഡാം: (www.evisionnews.in)  നിങ്ങള്‍ ച്യൂയിംഗം ഉപയോഗിക്കുന്നവരാണോ? എന്നാല്‍ ഒരു സന്തോഷവാര്‍ത്ത ച്യൂയിംഗം ഉപയോഗിക്കുന്നത്‌ വായിയില്‍ ദോഷം ഉണ്ടാക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിന്‌ സഹായിക്കുന്നു എന്ന് പഠനം. ഒരു ചെറിയ ക്ഷണം ച്യൂയിംഗ് ഗം ഉപയോഗിക്കുന്നതു പോലും 100 മില്ല്യണ്‍വരെ ബാക്ടീരിയെ നശിക്കുന്നതിന്‌ സഹായിക്കുന്നു എന്ന്‍ ഗവേഷകര്‍ പറയുന്നു. നെതര്‍ലാന്റിലെ ഗ്രോണിംഗ്യെന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്‌ പഠനത്തിന്‌ പിന്നില്‍. എന്നാല്‍ മണിക്കൂറുകളോളം ഒരു ച്യൂയിംഗ് ഗം തന്നെ ഉപയോഗിക്കുകയാണെങ്കില്‍ നശിച്ച ബാക്ടീരിയ വീണ്ടും മോണയേയും മറ്റും ബാധിക്കാന്‍ ഇടയുണ്ട്. പല്ല്‌ തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്ന ബ്രഷിനേക്കാള്‍ ഇത്‌ വളരെയധികം ഉപയോഗപ്രധമാണെന്ന് ഗവേഷകര്‍ അഭിപ്രായപെടുന്നു. ച്യൂയിംഗ് ഗം ചവയ്ക്കുമ്പോള്‍ അത്‌ പല്ലിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തുന്നു. അതിനാല്‍ വായയെ ബാധിക്കുന്ന മറ്റ് അസുഖങ്ങളില്‍ സംരക്ഷിക്കുന്നതിനുള്ള സ്പെഷ്യല്‍ ച്യൂയിഗം കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ ഗവേഷകര്‍. അങ്ങനെ കണ്ടുപിടിക്കുന്ന ച്യൂയിംഗം വായെ ബാക്ടീരിയെ ബാധിക്കുന്ന മറ്റ് അസുഖങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നതാണെന്ന് എന്ന ഗവേഷകര്‍ പറയുന്നു -


Keywords: Chewinggum, 100 million bacteria,
Tags

Post a Comment

0 Comments

Top Post Ad

Below Post Ad