Type Here to Get Search Results !

Bottom Ad

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ആധികാരിക രേഖ

കാസര്‍കോട് (www.evisionnews.in): കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുളള സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അംഗപരിമിതര്‍ സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ബോര്‍ഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും സംസ്ഥാന സര്‍ക്കാറിന്റെ പൊതുആധികാരിക രേഖയായി ഹാജരാക്കിയാല്‍ മതിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

വിവിധ വകുപ്പുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വികലാംഗത്വം തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുള്‍ ആവശ്യപ്പെടുന്നത് അംഗപരിമിതര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഈ ഉത്തരവ് എല്ലാ സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കണം. ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.


Keywords: Kasaragod-disability-identity-record-subsidy

Post a Comment

0 Comments

Top Post Ad

Below Post Ad