Type Here to Get Search Results !

Bottom Ad

പ്രവാചക കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച ഉറുദു പത്രത്തിന്റെ എഡിറ്റര്‍ അറസ്റ്റില്‍

താനെ (www.evisionnews.in): ഫ്രഞ്ച് ഹാസ്യമുഖപത്രമായ ചാര്‍ലി എബ്‌ദോയില്‍ പ്രസിദ്ധീകരിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ഉറുദു പത്രത്തിന്റെ എഡിറ്റര്‍ അറസ്റ്റില്‍.

അവദ്‌നാമ പത്രത്തിന്റെ എഡിറ്റര്‍ ഷിരീന്‍ ദാല്‍വിയെയാണു താനെ പോലീസ് അറസ്റ്റ് ചെയ്തത്. നസ്രത്ത് അലി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. താനെ കോടതിയില്‍ ഹാജരാക്കിയ ഷിരീന്‍ ദാല്‍വിക്ക് കോടതി ജാമ്യം അനുവദിച്ചു. ജനുവരി 17ന് പുറത്തിറങ്ങിയ പത്രത്തിലാണു വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചത്. ഇതു തനിക്കുപറ്റിയ തെറ്റാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എഡിറ്റര്‍ പറഞ്ഞു.

evisionnews


Keywords: national-news-editor-arrest




Tags

Post a Comment

0 Comments

Top Post Ad

Below Post Ad