കാഞ്ഞങ്ങാട്: (www.evisionnews.in) നർമബോധം ഉണർത്തുന്ന സാമൂഹ്യവിമർശനങ്ങളുയർത്തി അഞ്ച് ദിവസക്കാലം കാഞ്ഞങ്ങാട് ആർട്ട് ഗ്യാലറിയിൽ ടി.കെ.പ്രഭാകരന്റെ കാർട്ടൂൺ പ്രദർശനം സമാപിച്ചു.
കേരള ലളിത കലാ അക്കാദമിയും കഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെയും അഭിമുഖ്യത്തിൽ ജനുവരി 17ന് ആരംഭിച്ച കാർട്ടൂൺ പ്രദർശനം 21നാണ് സമാപിച്ചത്. മദ്യനയം,ബാർകോഴ,ചുംബനസമരം,സദാചാരഗുണ്ടായിസം തുടങ്ങി സമകാലിക കേരളം ചർച്ച ചെയ്ത വിഷയങ്ങളാണ് കാർട്ടൂണിൽ ഉൾപ്പെടുത്തിയിരുന്നത്.സ്കൂൾ വിദ്യാർത്ഥികൾ,സർക്കാർ ജീവനക്കാർ,അദ്ധ്യാപകർ,സാധാരണക്കാർ സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും നിരവധി പേർ കാർട്ടൂൺ പ്രദർശനം കാണാൻ എത്തിയിരുന്നത്.
Keywords; Cartoon gallery, T.K Prabhakaran
Post a Comment
0 Comments