Type Here to Get Search Results !

Bottom Ad

ഊര്‍ജപ്രതിസന്ധി: കെഎസ്ഇബി ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ കാസര്‍കോട് ആരംഭിക്കണമെന്ന് ജില്ലാ വികസനസമിതി

കാസര്‍കോട് (www.evisionnews.in): ഉത്തരകേരളത്തിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രസരണ വിഭാഗം സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട് ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. 

കാസര്‍കോട് ജില്ലയുടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയടേയും കെ.എസ്.ഇ.ബി ചെയര്‍മാന്റേയും ജനപ്രതിനിധികളുടെയും യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ നടപ്പാക്കണം. ഇതിനായി ഷൊര്‍ണ്ണൂരില്‍ പുതിയ ഓഫീസ് അനുവദിച്ചത് പര്യാപ്തമല്ലെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 

എംഎല്‍എ മാരായ പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കെ.എസ് കുര്യാക്കോസ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എ ഡി എം എച്ച് ദിനേശന്‍, ഡിവൈഎസ്പി പി. തമ്പാന്‍, ലീഡ് ബാങ്ക് മാനേജര്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Keywords: Kasaragod-district-collector-electricity-kseb

Post a Comment

0 Comments

Top Post Ad

Below Post Ad