കാസര്‍കോട്: (www.evisionnews.in) ഹര്‍ത്താലിനിടെ ഓടിയ വാഹനങ്ങളെ ചൊല്ലി ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും നടന്നു. ചൊവ്വാഴ്ച രാവിലെ കറന്തക്കാട്ടുള്ള ബി.ജെ.പി ജില്ലാ ഓഫീസിന് മുന്നിലാണ് സംഭവം. ഹര്‍ത്താല്‍ അവഗണിച്ച് റോഡിലിറങ്ങിയ വാഹനങ്ങളെ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിനു തുടക്കം.
വിവരമറിഞ്ഞു സി.ഐ സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി സുനില്‍ കുമാറിനെയും ഏതാനും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി. ഇതിനിടയില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി എസ്.കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി പോലീസ് നടപടി തടഞ്ഞതോടെ പോലീസും പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി പോലീസ് ഇവരെ വിട്ടയച്ചു.
Keywords: BJP harthal, Karantakkad, fight, Police, Sunil Kumar
Post a Comment
0 Comments