Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ കുട്ടികള്‍ ഉപയോഗിച്ച ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

തൃക്കരിപ്പൂര്‍ (www.evisionnews.in): ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ കൊണ്ടു വന്ന ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്നു ബൈക്കുകളാണ് പോലീസ് കൊണ്ടു പോയത്. 

ലൈസന്‍സില്ലാതെ ബൈക്കുകളുമായി സ്‌കൂളിലെത്തുന്ന പ്രവണത നിര്‍ത്തലാക്കാന്‍ പോലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നും ബൈക്ക് യാത്ര തുടര്‍ന്നതോടെയാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്. മുമ്പ് സമീപത്തെ ഹോട്ടലുകളിലും വീടുകളിലുമായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. 

evisionnews


Keywords: Kasaragod-trikkarippur-school-student

Post a Comment

0 Comments

Top Post Ad

Below Post Ad