മുംബൈ: (www.evisionnews.in) താന്‍ ഭാരത രത്‌ന അര്‍ഹിക്കുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അമിതാഭ് ബച്ചന്റെ മറുപടി. അമിതാഭിന് പതമഭൂഷണ്‍ മതിയായ അംഗീകാരമല്ലെന്നും ഇതിഹാസമായ അമിതാഭിന് ഭാരതരത്‌ന നല്‍കണമെന്നും തിങ്കളാഴ്ച്ച മമത ട്വീറ്റ് ചെയ്തിരുന്നു.
ഇതിനുള്ള മറുപടിയിലാണ് ഭാരത രത്‌ന താന്‍ അര്‍ഹിക്കുന്നില്ലെന്നും രാജ്യം നല്‍കുന്ന ഏത് ആദരത്തിലും സന്തോഷവാനായിരിക്കുമെന്നും അമിതാഭ് മറുപടി നല്‍കിത്. കഴിഞ്ഞ ദിവസമാണ് മമതാ ബാനര്‍ജി അമിതാഭിന് ഭാരത രത്‌ന നല്‍കണമെന്ന് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കുറിച്ചത്.
അഭിനേതാക്കളില്‍ ദിലീപ് കുമാറിനും അമിതാഭാ ബച്ചനുമാണ് ഇത്തവണ പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചത്. ഇരുവരുമടക്കം ഒമ്പത് പേര്‍ക്കാണ് പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചത്.
Keywords: Bharat Ratna, Mamatha Banerjee, Amithab bachan
Post a Comment
0 Comments