Type Here to Get Search Results !

Bottom Ad

കുളിരംഗം ഒളിഞ്ഞുനോക്കിയ യുവാവിനെ യുവതി കയ്യോടെ പിടികൂടി

നീലേശ്വരം (www.evisionnews.in): കുളിമുറിയുടെ വെന്റിലേറ്ററിലൂടെ ഒളിഞ്ഞുനോക്കിയ യുവാവിനെ യുവതി കയ്യോടെ പിടികൂടി. നീലേശ്വരത്തിനടുത്തെ കൊട്രച്ചാലിലാണ് സംഭവം. 

അല്‍വാസിയായ യുവതി വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കെ വെന്റിലേറ്ററിലൂടെ 25 കാരനായ യുവാവ് ഒളിഞ്ഞു നോക്കുകയായിരുന്നു. കുളിരംഗം കൂടുതല്‍ സൗകര്യത്തോടെ കാണാനായി യുവാവ് വെന്റിലേറ്റര്‍ ഇളക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശനം വഷളായത്. 

കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് വെന്റിലേറ്ററിനപ്പുറം യുവാവിന്റെ മുഖം കണ്ടത്. യുവതി ഉടന്‍ തന്നെ വസ്ത്രങ്ങള്‍ ധരിച്ച ശേഷം കുളിമുറിയില്‍ നിന്നും പുറത്തിറങ്ങുകയും യുവാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞ് വീട്ടുകാരും എത്തി. താക്കീത് നല്‍കിയ ശേഷമാണ് യുവാവിനെ വിട്ടയച്ചത്.

evisionnews


Keywords: Kasaragod-nileshwer-kulirangam-women-men

Post a Comment

0 Comments

Top Post Ad

Below Post Ad